ADVERTISEMENT

അബുദാബി∙ യുഎഇയിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 6 മാസം മുതൽ ഒരു വർഷം വരെ തടവും 5 ലക്ഷം  ദിർഹം (ഒരു കോടിയിലേറെ രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ.

 പരിഷ്കരിച്ച സൈബർ നിയമത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ബോധവൽക്കരണത്തിലായിരുന്നു ഓർമപ്പെടുത്തൽ. അശ്ലീല ചിത്രമോ ദൃശ്യമോ വസ്തുക്കളോ പ്രചരിപ്പിക്കുന്നതും കിംവദന്തികളും സൈബർ നിയമത്തിന് എതിരാണെന്നും പറഞ്ഞു.

കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് തടവിനു പുറമെ 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴചുമത്തും. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെട്ട കേസുകളിൽ കുറ്റവാളിക്ക് കുറഞ്ഞത് ഒരു വർഷം തടവുണ്ടാകും. ഈ മാസം 2 മുതൽ പ്രാബല്യത്തിൽ വന്ന പരിഷ്കരിച്ച സൈബർ നിയമം അനുസരിച്ച് പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ വ്യക്തികളുടെ ഫോട്ടോ എടുത്താൽ 6 മാസത്തെ തടവിനു പുറമെ 1.5 ലക്ഷം ദിർഹം (30 ലക്ഷം രൂപ) മുതൽ 5 ലക്ഷം ദിർഹം (ഒരു കോടിയിലേറെ രൂപ) വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും.  

സർക്കാർ വെബ്സൈറ്റിൽ തിരിമറി വേണ്ട

സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ തിരിമറി നടത്തിയാൽ 5 ലക്ഷം (1 കോടി രൂപ) മുതൽ 30 ലക്ഷം ദിർഹം (6 കോടി രൂപ) വരെയാണു ശിക്ഷ. 

വ്യക്തികളുടെ സ്വകാര്യതയ്ക്കു വിഘാതമുണ്ടാക്കുന്നവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ, സോഫ്റ്റ് വെയറുകൾ, പ്രചരിപ്പിച്ച ചിത്രങ്ങൾ, വിവരങ്ങൾ എന്നിവ പിടിച്ചെടുക്കും.

  ഫോണിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ വ്യക്തികളെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താലും കടുത്ത ശിക്ഷ നേരിടേണ്ടിവരും.

English Summary : Jail term and Dh500,000 fine against spreading pornographic material involving juveniles in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com