ADVERTISEMENT

ദുബായ് ∙ ജീവിതത്തിലെ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ ധീരമായി പരിശ്രമിക്കുന്ന ഭിന്ന ശേഷിക്കാരായ ജീവനക്കാര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഏറ്റവും അനിയോജ്യമായ അന്തരീക്ഷമാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ്. ഭിന്ന ശേഷിക്കാരെ ആകര്‍ഷിക്കാനും സ്ഥാപനത്തിന്റെ ഭാഗമാക്കി മാറ്റാനും ഏറ്റവും നല്ല രീതിയില്‍ സ്വന്തംജോലി ചെയ്യാനാവുന്ന വിധത്തില്‍ അവരെ ശാക്തീകരിക്കാനുമുള്ള പദ്ധതികള്‍ യൂണിയന്‍കോപ് സ്വീകരിച്ചുവരുന്നു.

 

ദുബായിയുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിയന്‍കോപ് ഡിപ്പാര്‍ട്ട്മെന്റുകള്‍, ശാഖകള്‍, കൊമേഴ്‍സ്യല്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെല്ലാം നിരവധി ഭിന്നശേഷിക്കാര്‍ ജോലി ചെയ്യുന്നതായും യൂണിയന്‍കോപ് ചൂണ്ടിക്കാട്ടി. പരിശീലനത്തിനും പ്രൊബേഷന്‍ കാലയളവിനുംശേഷം തങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കുക വഴി സ്ഥാപനത്തിന് വലിയ നേട്ടമുണ്ടാക്കുകയും പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. യൂണിയന്‍കോപിലെ ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് വേണ്ടി തയാറാക്കിയിട്ടുള്ള സുസ്ഥിരമായതൊഴില്‍ സാഹചര്യമാണ് ഇതൊക്കെ സാധ്യമാക്കുന്നത്. ഭിന്നശേഷിക്കാരെ ജോലി സ്ഥലത്തിന്റെ ഭാഗമാക്കുകയെന്നത് യൂണിയന്‍കോപ് ദേശീയ സാമ്പത്തിക പാതയില്‍ സ്വീകരിച്ചിരിക്കുന്ന മുന്‍ഗണനകളിലൊന്നുമാണ്.

 

ഭിന്ന ശേഷിക്കാരായ ചില സ്വദേശികള്‍ 10 വര്‍ഷം മുമ്പ് തന്നെ യൂണിയന്‍കോപിന്റെ ഭാഗമായതായും യൂണിയന്‍കോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്‍മദ് ബിന്‍ കെനൈദ് അല്‍ ഫലാസി പറഞ്ഞു. അതിനു ശേഷം ഭിന്നശേഷിക്കാര്‍ക്കായി മികച്ച തൊഴില്‍ സാഹചര്യമൊരുക്കാന്‍ നിരവധി നിബന്ധനകള്‍ തയാറാക്കുകയും അവരെ ആകര്‍ഷിക്കാനും അഡ്‍മിനിസ്‍ട്രേറ്റീവ് ജോലികളില്‍ അവരെ ഉള്‍പ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്‍തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭിന്ന ശേഷിക്കാര്‍ക്ക്തൊഴിലവസരങ്ങളൊരുക്കാന്‍ യൂണിയന്‍കോപ് ശ്രദ്ധിച്ചു. 2071ല്‍ യുഎഇയുടെനൂറാം വാര്‍ഷികത്തിന്റെയും 2021 സെപ്‍തംബറില്‍ രാഷ്‍ട്ര നേതൃത്വം പ്രഖ്യാപിച്ചനാഫിസ് പദ്ധതിയുടെയും ഭാഗമായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഭിന്ന ശേഷിക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും തയാറാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com