ADVERTISEMENT

ദോഹ∙ നാട്ടിൽ സർക്കാർ സർവീസുകളിൽ പ്രവാസികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൾചറൽ ഫോറം പി എസ് സി പരിശീലന പരിപാടി സംഘടിപ്പിച്ചു. 

കൂടെയുണ്ട് കൾചറൽ ഫോറം എന്ന തലക്കെട്ടിൽ കൾചറൽ ഫോറം എച്ച്ആർ വകുപ്പിന്റെ കീഴിലാണ് കെഎസ്ഇബിയുടെ സബ് എൻജിനീയർ തസ്തികയിലേക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. റിട്ട.എക്‌സിക്യൂട്ടീവ് എൻജിനീയർ അബ്ദുൾ നാസർ പരിശീലനത്തിന് നേതൃത്വം നൽകി.

കൾചറൽ ഫോറം പ്രസിഡന്റ് മുനീഷ് എ.സി പരിപാടി ഉദ്ഘാടനം ചെയ്തു.മുൻകൂട്ടി റജിസ്റ്റർ ചെയ്ത അറുപതോളം ഉദ്യോഗാർഥികളും കൾചറൽ ഫോറം നേതാക്കളും  പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com