ADVERTISEMENT

ദോഹ∙ഖത്തറിലെ സ്‌കൂളുകളുടെ 2022-2023 അധ്യയന വർഷത്തിലെ വാർഷിക കലണ്ടർ പ്രസിദ്ധീകരിച്ചു. ഫിഫ ലോകകപ്പിനിടെ സ്‌കൂളുകൾക്ക് മധ്യവാർഷിക അവധി നൽകി കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടർ.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-2023 അധ്യയന വർഷത്തിലെ വാർഷിക സ്‌കൂൾ കലണ്ടർ പ്രകാരം ഈ വർഷം നവംബർ 20 മുതൽ ഡിസംബർ 22 വരെയാണ് മധ്യവാർഷിക അവധി നൽകിയിരിക്കുന്നത്.

നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് മിഡിൽ ഈസ്റ്റിലേയും അറബ് ലോകത്തിലെയും പ്രഥമ ഫിഫ ലോകകപ്പ് ഖത്തറിലെ 8 വേദികളിലായി നടക്കുന്നത്. 

ഈ വർഷം ഓഗസ്റ്റ് 16 ന് വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷത്തിലെ പഠനം തുടങ്ങും. 

14ന് അധ്യാപകർ സ്‌കൂളിലെത്തണം. മധ്യവാർഷിക അവധിക്ക് ശേഷം ഡിസംബർ 25 നാണ് രണ്ടാം സെമസ്റ്റർ പരീക്ഷകൾ തുടങ്ങുന്നത്.

2023 ജൂൺ 18 മുതൽ ഓഗസ്റ്റ് 17 വരെയാണ് അക്കാദമിക് ജീവനക്കാർക്ക് അവധി നൽകിയിരിക്കുന്നത്. ജൂൺ 6നാണ് അവസാന പരീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com