ADVERTISEMENT

റിയാദ്∙ സമൂഹമാധ്യമങ്ങളിൽ മറ്റൊരാൾ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് ജയിലിലായ വൈഫൈ ഉടമ കോഴിക്കോട് പൂനൂർ സ്വദേശി അബ്ദുൽ ലത്തീഫ് മോചിതനായി. സാമൂഹിക പ്രവർത്തകരുടെയും കമ്പനിയുടെയും ഇടപെടലിൽ നിരപരാധിത്വം തെളിയിച്ചതോടെ ഒന്നര വർഷത്തിനുശേഷം മോചിതനാകുകയായിരുന്നു.

ഇദ്ദേഹത്തിന്റെ പേരിലുള്ള ഇന്റർനെറ്റ് ഉപയോഗിച്ച് 3 തവണ കുട്ടികളുടെ അശ്ലീല ചിത്രം കൈമാറിയെന്നാണ് കേസ്. വ്യാജ ഐഡി ഉപയോഗിച്ചാണ് ചിത്രം സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തിരുന്നതെന്നും കണ്ടെത്തി.

സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായ ഇദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട കമ്പനി അധികൃതർ അൽമനാർ പൊലീസിലെത്തി വിശദീകരണം നൽകിയതോടെയാണ് മോചനം സാധ്യമായത്.

English Summary : Keralite wrongly convicted for spreading pornographic content freed from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com