ADVERTISEMENT

അബുദാബി∙ യുഎഇയിലെ സ്കൂളുകളിലും സർവകലാശാലകളിലും ഓൺലൈൻ ക്ലാസ്  ഈ മാസം 21 വരെ നീട്ടി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് എമിറേറ്റുകൾക്ക് യുക്തമായ തീരുമാനമെടുക്കാം. വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

 

അതേസമയം, ഓൺലൈൻ ക്ലാസ് ഈ മാസാവസാനം വരെ നീട്ടണമെന്ന് അബുദാബിയിലെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ (അഡെക്) സർവേയിലാണ് ആവശ്യമുയർന്നത്.

 

പ്രിൻസിപ്പൽമാരുടെ യോഗത്തിലും ഓൺലൈൻ ക്ലാസ് തുടരുന്നതാണ് സുരക്ഷിതമെന്ന് അഭിപ്രായപ്പെട്ടിരുന്നു.പുതുവർഷത്തിൽ ഒമിക്രോൺ വ്യാപിച്ചതോടെ  2 ആഴ്ചത്തേക്കു പഠനം ഓൺലൈനിലേക്കു മാറ്റി.  ഇത് 17ന് അവസാനിക്കും. സർവേ ഫലം അഡെക് വിലയിരുത്തിയ ശേഷം തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com