ADVERTISEMENT

ജിദ്ദ ∙ സൗദിയിൽ ലോൺഡ്രികളിൽ (അലക്കു കട) വസ്ത്രങ്ങൾ നിലത്തിട്ടാൽ 1000 റിയാൽ പിഴ ചുമത്തും. നിയമം ശനിയാഴ്ച മുതൽ നടപ്പാക്കും. പിഴ ചുമത്തുന്നതിന് മുന്നോടിയായി ‌ഒരു തവണ മുന്നറിയിപ്പു നൽകും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

ബാർബർ ഷോപ്പുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വീണ്ടും ഉപയോഗിച്ചാൽ 2000 റിയാൽ പിഴ ചുമത്തുന്ന നിയമവും ശനിയാഴ്ച പ്രാബല്യത്തിൽ വരും. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തുകയും സ്ഥാപനം ഒരാഴ്ചത്തേക്ക് അടപ്പിക്കുകയും ചെയ്യുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com