കരുതലിന്റെ പാഠങ്ങൾ ഒരുക്കി സ്കൂളുകൾ; കോവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു

class-room
Photo credit : BlurryMe/ Shutterstock.com
SHARE

ദോഹ∙ സ്‌കൂളുകളിൽ പോസിറ്റീവ് ആകുന്നവരെ പരിശോധിക്കാനും ക്വാറന്റീനിലാക്കുന്നതിനുമുള്ള  പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു.   ഈ മാസം 27 വരെ സ്കൂളുകളിൽ ഓൺലൈൻ പഠനമായിരിക്കും.  നിശ്ചിത വിഭാഗങ്ങൾക്ക് ക്ലാസ്മുറി പഠനവും അനുവദിച്ചിട്ടുണ്ട്.

എല്ലാ സ്‌കൂളുകളിലും മുൻകരുതൽ നടപടികൾ നിർബന്ധം. അധ്യാപകർ, അനധ്യാപകർ, സന്ദർശകർ, ഒന്നു മുതൽ എല്ലാ ഗ്രേഡുകളിലുമുള്ള വിദ്യാർഥികൾ എന്നിവർ നിർബന്ധമായും  മാസ്‌ക് ധരിക്കണം. ഒരു മീറ്റർ അകലം പാലിക്കണം. വാക്‌സിനേഷന് അർഹതയുണ്ടായിട്ടും വാക്‌സിനെടുക്കാത്ത വിദ്യാർഥികൾക്കും അധ്യാപക, അനധ്യാപകർക്കും പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധനയും നിർബന്ധം.

ക്ലാസ് മുറികളിൽ മതിയായ വായു സഞ്ചാരമുണ്ടാകണം, എല്ലായിടങ്ങളും പതിവായി അണുവിമുക്തമാക്കണം. ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങൾ പ്രകടമായിട്ടുള്ള വിദ്യാർഥികളെയും ജീവനക്കാരെയും സ്‌കൂളിലോ ക്ലാസ് മുറികളിലോ പ്രവേശിപ്പിക്കാൻ പാടില്ല. സ്‌കൂളിൽ വച്ച് വിദ്യാർഥികളെ അധ്യാപകരോ ജീവനക്കാരോ കോവിഡ് പോസിറ്റീവ് ആയാൽ സാഹചര്യങ്ങൾ വിലയിരുത്തി ഒരാഴ്ചയിലേക്ക് ക്ലാസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
   
വിദ്യാർഥികൾ പോസിറ്റീവായാൽ

∙സ്‌കൂളിൽ വച്ച് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ട വിദ്യാർഥിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുളള കോവിഡ് വാക്‌സിനെടുക്കാത്ത വിദ്യാർഥികൾ  7 ദിവസം ക്വാറന്റീനിൽ കഴിയണം. രണ്ടു ദിവസത്തിനുള്ളിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള സ്രവ പരിശോധന നടത്തണം. ആറാമത്തെ ദിവസവും പരിശോധന ആവർത്തിക്കും.

∙കോവിഡ് പോസിറ്റീവായ വിദ്യാർഥിയുമായി സമ്പർക്കം പുലർത്തിയവരിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും നേരത്തെ കോവിഡ് വന്നു സുഖപ്പെട്ടവർക്കും ക്വാറന്റീൻ ആവശ്യമില്ലെങ്കിലും പരിശോധന നടത്തണം. വാക്‌സിനേഷൻ സർട്ടിഫിക്കറ്റും കോവിഡ് സുഖപ്പെട്ടതിന്റെയും രേഖകളും ഇവർ ഹാജരാക്കണം.

∙കോവിഡ് റിയാക്ടീവ് ആയവരുമായി  നേരിട്ട് സമ്പർക്കം പുലർത്തിയ വാക്‌സിനെടുക്കാത്ത വിദ്യാർഥികൾക്കും 7 ദിവസമാണ് ക്വാറന്റീൻ. രണ്ടു ദിവസത്തിനുള്ളിൽ സ്രവ പരിശോധന നടത്തണം.

∙കോവിഡ് റിയാക്ടീവ് ആയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവരും കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് വന്നു സുഖപ്പെട്ടവരുമായ വിദ്യാർഥികളെയും ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പരിശോധനയ്ക്ക് വിധേയരാകണം.

അധ്യാപക, അനധ്യാപകർ

∙പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ അധ്യാപകരും ജീവനക്കാരും 14 ദിവസം ക്വാറന്റീനിൽ കഴിയണം. രണ്ടു ദിവസത്തിനുള്ളിൽ ഇവരുടെ സ്രവ പരിശോധന നടത്തണം.

∙വാക്‌സിനെടുത്ത അല്ലെങ്കിൽ കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് വന്നു സുഖപ്പെട്ട അധ്യാപകരും ജീവനക്കാരും കോവിഡ് പോസിറ്റീവായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ ഇവർക്ക് ക്വാറന്റീൻ ആവശ്യമില്ലെങ്കിലും പരിശോധന നിർബന്ധമാണ്. ഇവർ വാക്‌സിനേഷൻ അല്ലെങ്കിൽ കോവിഡ് വന്നു സുഖപ്പെട്ടതിന്റെ രേഖ ഹാജരാക്കണം.

∙റീയാക്ടീവ് കേസുകളുമായി നേരിട്ടു സമ്പർക്കം പുലർത്തിയ വാക്‌സിനെടുക്കാത്ത അധ്യാപകരും ജീവനക്കാരുമാണെങ്കിൽ 7 ദിവസം ക്വാറന്റീനിൽ കഴിയണം. രണ്ടു ദിവസത്തിനുള്ളിൽ സ്രവ പരിശോധന നടത്തണം.

∙റിയാക്ടീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയ കോവിഡ് വാക്‌സിനെടുത്ത അല്ലെങ്കിൽ 9 മാസത്തിനിടെ കോവിഡ് വന്നു സുഖപ്പെട്ട അധ്യാപകരും ജീവനക്കാരുമാണെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ സ്രവ പരിശോധന നടത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA