കുവൈത്തിൽ ജീവനക്കാർക്ക് മാസ്കില്ലെങ്കിൽ 5,000 ദിനാർ പിഴ

mask-fine
Photo credit : Prilutskiy / Shutterstock.com
SHARE

കുവൈത്ത് സിറ്റി∙ ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിച്ചില്ലെങ്കിൽ 5000 ദിനാർ വരെ പിഴ അടക്കേണ്ടിവരുമെന്ന് മുനിസിപ്പൽ അധികൃതരുടെ മുന്നറിയിപ്പ്. മഹാമാരി ആരംഭിച്ച 2020ൽ ‌പ്രാബല്യത്തിൽ വന്ന നിയമം പിന്നീട് ഒഴിവാക്കിയെങ്കിലും കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ വീണ്ടും പ്രാബല്യത്തിൽ വരുത്തിയതായി മുനിസിപ്പാലിറ്റിയുടെ ഹലവല്ലി ഗവർണറേറ്റ് ഇൻസ്പെക്ടർ ഇബ്രാഹിം അൽ സബാൻ പറഞ്ഞു.

മാസ്ക് ‌ധരിക്കാത്തവർക്ക് ‌പ്രവേശനം ‌നൽകുന്ന സ്ഥാപനമുടമകളും പിഴ അടക്കേണ്ടിവരും. സ്ഥാപനങ്ങളിൽ എത്തുന്നവരോടെ മാസ്ക് ധരിക്കാൻ ‌ജീവനക്കാർ ആവശ്യപ്പെടണം. നിരാകരിക്കുകയാണെങ്കിൽ അവരെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുത്. സഹായത്തിനായി സെക്യൂരിറ്റി ഗാർഡിനെയും ‌പൊലീസിനെയും ബന്ധപ്പെടാം. നിയമം പാലിക്കാത്ത ഉഭഭോക്താവിനെ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കോടതിയിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ‌പറഞ്ഞു.

രണ്ടാഴ്ചക്കിടെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത 90 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പ്രസ്തുത സ്ഥാപന ഉടമക ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിലെത്തി ‌സത്യവാങ്‌മൂലം ഒപ്പിട്ട് നൽകിയാൽ വീണ്ടും തുറക്കാൻ അനുമതി നൽകും. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനം രണ്ടാഴ്ച അടച്ചിടേണ്ടിവരുമെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA