ADVERTISEMENT

അബുദാബി∙ യുഎഇയിൽ അനധികൃത പണപ്പിരിവ് നടത്തുന്നവർക്ക് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അംഗീകൃത ഏജൻസികൾക്കു മാത്രമാണ് ധനസമാഹരണത്തിനും സംഭാവന സ്വീകരിക്കാനും യുഎഇയിൽ അനുമതിയുള്ളത്.

 

നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം പിരിച്ച സംഖ്യ കോടതി ഉത്തരവിലൂടെ പിടിച്ചെടുക്കുമെന്നും സാമൂഹിക വികസന മന്ത്രി ഹെസ ബിൻത് ഈസ ബുഹുമൈദ് പറഞ്ഞു.

 

ധനസമാഹരണവും സംഭാവനകളും അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇയിൽ ഏകീകൃത സംവിധാനം നടപ്പാക്കുകയാണ്. ഇതിനായി ഫെഡറൽ, പ്രാദേശിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നുണ്ട്. നിയമലംഘകർക്കു തടവും 2 മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മുന്നറിയിപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com