പിസിആർ: അബുദാബി, അൽഐൻ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളുടെ സമയംനീട്ടി

uae-drive-through
അബുദാബി അൽ മൻഹലിലെ ഡ്രൈവ് ത്രൂ കേന്ദ്രം.
SHARE

അബുദാബി∙  ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിൽ അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ദീർഘിപ്പിച്ചു. രാവിലെ 8 മുതൽ രാത്രി 10 വരെ സേവനം ലഭ്യമാകും.

പിസിആർ എടുക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വാഹനത്തിൽ ഇരുന്നുതന്നെ പിസിആർ എടുക്കാൻ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിൽ സൗകര്യമുണ്ടാകും. ഉപഭോക്താക്കൾക്കു മികച്ച സേവനം നൽകാൻ സേഹ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.

അബുദാബി നഗരത്തിലെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങൾക്കു പുറമെ അൽവത്ബ, അൽ ബാഹിയ, അൽ മൻഹൽ, ഷംക, അൽ മദീന, റബ്ദാൻ എന്നിവിടങ്ങളിലും അൽഐനിലെ അഷ്റെജ്, അൽ ഹിലി, അൽ സരൂജ്, അൽ ആമിറ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളുടെയും പ്രവൃത്തി സമയമാണ് ദീർഘിപ്പിച്ചത്. വിവരങ്ങൾക്ക്: 800 50 വെബ്സൈറ്റ്: www.seha.ae

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA