ADVERTISEMENT

ദുബായ്∙ യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞിനെ തുടർന്നു ദൂരക്കാഴ്ച കുറഞ്ഞു. ചിലയിടങ്ങളിൽ രാവിലെ 11 മണിയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. ഇന്നും സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

വിവിധ എമിറേറ്റുകളിൽ ഇന്നു മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്ത് ഇന്നലെ കൂടിയ താപനില 23-28 ഡിഗ്രിയും കുറഞ്ഞ താപനില 6-11 ഡിഗ്രിയുമായിരുന്നു. ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ മേഖലകളിൽ ഇന്നു മുതൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

 

മുസണ്ടം, നോർത്ത് ബത്തീന, ബുറൈമി എന്നിവിടങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. വാദികൾ നിറയാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com