ADVERTISEMENT

ദുബായ്∙ ഭൗമ സൂചികാ പദവി (ജിഐ ടാഗ്) നേടിയ മറയൂർ ശർക്കര ഉടൻ ദുബായിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലെത്തും. കഴിഞ്ഞദിവസം കൊച്ചിയിൽ നിന്ന് അപേഡയുടെ(അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്സ്പോർടേഴ്സ് ഡവലപ്മെന്റ് അതോറിറ്റി) മേൽനോട്ടത്തിൽ ഫെയർ എക്സ്പോർട് ഇന്ത്യ രണ്ടു മെട്രിക് ടൺ ശർക്കര കയറ്റുമതി ചെയ്തു.

 

അപേഡയുടെ കീഴിൽ ലുലു ഗ്രൂപ്പ് റജിസ്റ്റർ ചെയ്ത കയറ്റുമതി സ്ഥാപനമാണ് ഫെയർ എക്സ്പോർട്. കപ്പൽ മാർഗം ശർക്കര 10 ദിവസത്തിനു ശേഷം ദുബായിലെത്തും. ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ വളർത്തുന്ന കരിമ്പിൽ നിന്നാണ് മറയൂർ ശർക്കര ഉൽപാദിപ്പിക്കുന്നത്. സ്വാഭാവികമായി നിർമിക്കുന്ന ശർക്കര രുചി, രസം, നിലവാരം എന്നിവയിൽ മുന്നിലാണ്. ഉപ്പുരസമില്ലാത്ത മധുരമാണ് ഇതിന്റെ പ്രത്യേകത. സൂക്രോസ്, ഇരുമ്പ്, കാൽസ്യം,പൊട്ടാസ്യം എന്നിവയാൽ സമൃദ്ധവുമാണ്.

 

ലോകത്തെ മൊത്തം ശർക്കര ഉൽപാനനത്തിന്റെ 70% ഇന്ത്യയിൽ നിന്നാണ്. കഴിഞ്ഞ വർഷം 358.88 കോടി യുഎസ് ഡോളറിന്റെ 632 മെട്രിക് ടൺ ശർക്കരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മറ്റു രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്കും വരും നാളുകളിൽ മറയൂർ ശർക്കര എത്തിക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com