ADVERTISEMENT

ജിദ്ദ ∙ സൗദിയിൽ പത്തു ലക്ഷം റിയാൽ വരെ പിഴകൾ ഈടാക്കുന്ന പുതുക്കിയ ബലദിയ നിയമ ലംഘനങ്ങളുടെ പട്ടിക അധികൃതർ പുറത്ത് വിട്ടു. പിഴകൾ ഇന്നലെ (ശനി) മുതൽ പ്രാബല്യത്തിൽ വന്നു. വാണിജ്യ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ സജ്ജീകരിച്ചില്ലെങ്കിൽ 25,000 റിയാൽ പിഴ ഈടാക്കും.

സ്ത്രീകളുടെ ബ്യുട്ടീ ഷോപ്പുകളിൽ ക്യാമറകൾ സ്ഥാപിച്ചാൽ 20,000 റിയാൽ പിഴയും ഈടാക്കും. ലൈസൻസ് ഇല്ലാതെ ഹുക്ക നൽകിയാൽ 10,000 റിയാൽ പിഴയും, ഉപയോക്താക്കൾക്ക് ഉപയോഗിക്കാനോ വിൽക്കാനോ വേണ്ടി കോസ്‌മെറ്റിക്, മെഡിക്കൽ ആവശ്യങ്ങൾക്കായി മിശ്രിതങ്ങൾ നിർമ്മിച്ചാൽ 10,000 റിയാൽ പിഴ, സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിഴ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും തുറക്കുകയോ ഷോപ്പുകൾ പ്രവർത്തിപ്പിക്കുകയോ ചെയ്‌താൽ 10,000 റിയാൽ പിഴയും ഇടാക്കും.

കെട്ടിട പെർമിറ്റ് ഇല്ലാതെ കെട്ടിടം പണിയുമ്പോൾ 50,000 റിയാൽ, ജീർണിച്ച കെട്ടിടങ്ങൾ ഉടമയെ അറിയിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തപ്പോൾ 50,000 റിയാലും പിഴ ഈടാക്കും. പെട്രോൾ പമ്പുകളിൽ വില നിർണ്ണായ ബോർഡുകൾ ഇല്ലെങ്കിൽ 10,000 റിയാൽ, പെട്രോൾ പമ്പ് വൃത്തിയില്ലെങ്കിൽ 5,000 റിയാൽ, ശുചിമുറികൾക്കു ശുചിത്വം ഇല്ലെങ്കിൽ 2500 റിയാൽ, ഭിന്നശേഷിയുള്ളവരുടെ ആവശ്യങ്ങൾ പാലിക്കാത്തതിന് 2500 റിയാലും എന്നിങ്ങനെ പെട്രോൾ പമ്പുകൾക്കും പിഴ ഈടാക്കും.

ലൈസൻസില്ലാതെ നിർമിച്ച കെട്ടിടങ്ങൾ നിയമലംഘകന്റെ ചെലവിൽ നീക്കംചെയ്യൽ, ഒരാഴ്ചയിലധികം പൊതു സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾ ബലദിയ പിടിച്ചെടുക്കൽ എന്നിവ ഉൾപ്പെടുന്ന മുനിസിപ്പൽ നിയമ ലംഘനങ്ങൾ ആണ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com