ADVERTISEMENT

അബുദാബി∙ യുഎഇയിലെ 60% ജോലിക്കാരും 6 മാസത്തിനകം പുതിയ ജോലി തേടാൻ സാധ്യതയെന്ന് റിക്രൂട്ടിങ് കൺസൽറ്റൻസി സ്ഥാപനമായ റോബർട്ട് ഹാഫ് മിഡിൽ ഈസ്റ്റിന്റെ സർവേ റിപ്പോർട്ട്. 

കമ്പനികൾ റിക്രൂട്‌മെന്റ് ഊർജിതമാക്കുകയും തൊഴിൽ വിപണി കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുന്നതുമാണ് പുതിയ ജോലി തേടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.  2021 ഡിസംബർ 15-20 തീയതികളിലായി 500 ജീവനക്കാരിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. യുഎഇയിലെ 73% സ്ഥാപനങ്ങളും ഈ വർഷം 5% വരെ ശമ്പളം വർധിപ്പിക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഇവരോടു പിടിച്ചുനിൽക്കാൻ ഇതര സ്ഥാപനങ്ങൾക്കും ശമ്പളം കൂട്ടേണ്ടിവരും. യുഎഇയിലെ 30% കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഓപ്ഷൻ നൽകും. സ്വകാര്യമേഖലയിലെ 19% തൊഴിലുടമകളും വെള്ളിയാഴ്ച ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നൽകുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com