ADVERTISEMENT

അബുദാബി∙ മിന സായിദിലെ കോഡിങ് സ്കൂളിൽ (42 അബുദാബി) 1000 സീറ്റുകളിലേക്ക് 10,000 അപേക്ഷകൾ ലഭിച്ചതായി അധികൃതർ.

 

ക്ലാസ് മുറികളോ അധ്യാപകരോ ഇല്ലാത്ത 24 മണിക്കൂറും പ്രവർത്തിക്കുന്ന നവീന പഠനശാലയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് അത്യാധുനിക സംവിധാനങ്ങൾ സൗജന്യമായി ഉപയോഗിച്ച് പഠിക്കാം.

 

എൻജിനീയർമാർ, പ്രഫസർമാർ, സ്‌കൂൾ അധ്യാപകർ, ഐടി. വിദഗ്ധർ, വിമാന ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരും അപേക്ഷിച്ചിട്ടുണ്ട്.

 

ആദ്യഘട്ടത്തിൽ 225 പേർ ചേർന്നിരുന്നു. 3 മുതൽ 5 വർഷം വരെ കോഡിങ് സ്‌കൂളിന്റെ ഭാഗമാകുന്നവർക്ക് മികച്ച കോഡറാകാമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com