ADVERTISEMENT

ജിദ്ദ ∙ ഫെബ്രുവരി ഒന്നു മുതൽ സ്വദേശികളും വിദേശികളും ‘തവക്കൽനാ’ ആപ്പിൽ ഇമ്മ്യൂൺ ഉറപ്പാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇതിനായി കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്‌സീൻ സ്വീകരിക്കാത്തവർക്ക് അടുത്ത മാസം മുതൽ തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം പിന്നിടുന്നതിന് മുമ്പ് ബൂസ്റ്റർ ഡോസ് എടുക്കാത്തവരുടെ ഇമ്മ്യൂണാവും നഷ്ടപ്പെടുക. എന്നാൽ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പൂർത്തിയാകാത്തവർ ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ലെങ്കിലും ഇമ്മ്യൂൺ പദവി നഷ്ടമാകില്ല. രാജ്യത്ത് ഒമിക്രോൺ വ്യാപനം വർധിച്ചതോടെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്.

ആപ്പിൽ ഇമ്മ്യൂൺ ആവാത്തവർക്ക് രാജ്യത്തെ സാമൂഹിക, സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, ശാസ്ത്ര, വിനോദ, കായിക പരിപാടികളിൽ പങ്കെടുക്കാനും ജോലിക്ക് ഹാജരാകുവാനും അനുവാദമുണ്ടാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com