മസ്‌കത്ത് ∙ ഒമാനില്‍ തുടര്‍ച്ചയായ നാലാം ദിവസവും 1000ന് മുകളിൽ പ്രതിദിന രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 532 രോഗികള്‍ കൂടി സുഖം പ്രാപിച്ചു. ഒരു രോഗി കൂടി മരിച്ചതായു ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 318,272 ആയി ഉയര്‍ന്നു. 303,644 പേര്‍ രോഗമുക്തി നേടി. 95.4 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് മരണം 4,125 ആയി ഉയര്‍ന്നു.
അതേസമയം, 39 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 125 രോഗികളാണ് വ്യാഴാഴ്ച ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 12 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.