വാക്സീൻ സർട്ടിഫിക്കറ്റ്, ഭൂമി ഇടപാടുകൾ, വീസ; അഴിമതിക്കേസുകൾ പുറത്തുവിട്ട് സൗദി, അറസ്റ്റ്

saudi-law
SHARE

ജിദ്ദ ∙ സൗദിയിൽ തെറ്റായ കോവിഡ് വാക്സീനേഷൻ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകിയതുൾപ്പെടെ പുതിയ അഴിമതിക്കേസുകൾ മന്ത്രാലയം പുറത്തുവിട്ടു. നിരവധി ആളുകളുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് നില പരിഷ്കരിച്ചതിന് പകരമായി പണം സ്വീകരിച്ചുവെന്നാരോപിച്ച് ആരോഗ്യ മന്ത്രാലയത്തിലെ ഒമ്പത് ജീവനക്കാരെയും ഇടപാടുകാരായ ആറ് വിദേശികളെയും അറസ്റ്റ് ചെയ്തു.

ഭൂമിയുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി നൽകിയതിന് പകരമായി 15.5 ദശലക്ഷം റിയാൽ കൈക്കൂലി വാങ്ങിയതിന് ഒരു നോട്ടറിക്കെതിരെ ഏഴ് വർഷം തടവും 700,000 റിയാൽ പിഴയും വിധിച്ചു. കൈക്കൂലി നൽകിയ വ്യക്തിക്ക് അഞ്ച് വർഷം തടവും 500,000 റിയാൽ പിഴയും വിധിച്ചു. കൈക്കൂലി നൽകിയതിന് കുറ്റക്കാരനായ ഒരു പൗരന് അഞ്ച് വർഷത്തെ തടവും 500,000 റിയാൽ പിഴയും വിധിച്ചു.

ആഭ്യന്തര മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കമ്മിറ്റിയുടെ സെക്രട്ടറി ജനറലിനെ ധൂർത്തടിക്കൽ, വ്യാജരേഖ ചമയ്‌ക്കൽ, വ്യാജരേഖകളുടെ ഉപയോഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചു. ഒമ്പത് വർഷം തടവും 1,020,000 റിയാൽ പിഴയുമാണ് വിധി. കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ഒരു വ്യവസായിക്ക് ഏഴ് വർഷം തടവും, 500,000 റിയാൽ പിഴയും, തട്ടിയെടുത്ത 3 ദശലക്ഷം റിയാൽ തിരികെ നൽകാൻ ഉത്തരവിടുകയും, ജയിൽ മോചിതനായ ശേഷം മൂന്ന് വർഷത്തേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.

നിയമവിരുദ്ധമായി ഹജ്ജ്, ഉംറ വീസകൾ നൽകിയതിന് ഒരു മുൻ സ്ഥാനപതി കൈക്കൂലി, ഓഫീസ് ദുരുപയോഗം എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു. ആറു വർഷം തടവും 300,000 റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒരു ബിസിനസുകാരനും ബിസിനസുകാരന്റെ സഹോദരിക്കും അവരുടെ പിതാവിന്റെ അറിവില്ലാതെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി കൈമാറിയതിന് പകരമായി 4,461,500 (1,189,331 ഡോളർ) റിയാൽ കൈപ്പറ്റിയതിന് ഒരു നോട്ടറിയെ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ, ഒരു ക്രിമിനൽ സംഘം രൂപീകരിച്ചതിന് ഒരു ഉദ്യോഗസ്ഥനെയും താമസക്കാരനെയും അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ച് തൊഴിലാളികളെ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും തുടർന്ന് അവരെ വിട്ടയക്കാൻ പണം ആവശ്യപ്പെടുകയുമായിരുന്നു സംഘം ചെയ്തിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA