ADVERTISEMENT

അബുദാബി∙ വില്ലകളിൽ താമസിക്കുന്നവരെ സന്ദർശിക്കുന്നവർക്ക് പുലർച്ചെ 2 മണി വരെ സൗജന്യ പാർക്കിങ് അനുവദിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. വില്ല പാർക്കിങ് പെർമിറ്റിന് കൂടുതൽ പേർക്ക് അപേക്ഷിക്കാനും അവസരമൊരുക്കി.

2 മണിക്കു ശേഷവും വാഹനം പാർക്കു ചെയ്യണമെങ്കിൽ പ്രതിദിന പെർമിറ്റിനായി വില്ല ഉടമകൾക്കു എസ്എംഎസിലൂടെയോ ടോൾഫ്രീ നമ്പറിലൂടെയോ ആവശ്യപ്പെടാം.വില്ല പാർക്കിങ് സംവിധാനം ലളിതമാക്കുന്നതിന് മവാഖിഫ് സംവിധാനം പരിഷ്കരിച്ചു. മറ്റു എമിറേറ്റിൽനിന്നുള്ള സന്ദർശക വാഹനങ്ങൾക്കും പ്രതിദിന പെർമറ്റിനു അപേക്ഷിക്കാം.

പുലർച്ചെ 2ന് ശേഷം പാർക്കു ചെയ്യുന്ന വാഹനങ്ങളെ പ്രതിദിന പാർക്കിങ് പെർമിറ്റിൽ ഉൾപ്പെടുത്താൻ 800 850 നമ്പറിലാണ് വിളിക്കേണ്ടത്. അല്ലെങ്കിൽ മവാഖിഫ് സംവിധാനത്തിലേക്കു (3009) എസ്എംഎസ് സന്ദേശം അയച്ചാലും മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com