ദുബായ് ∙ ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) 4 കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി തുറന്നു.
അൽ മൻഖൂൽ, നാദ് അൽ ഷിബ, നാദ് അൽ ഹംറ്, അൽ ലിസൈലി മേഖലകളിലാണ് പുതിയ സെന്ററുകൾ. അൽ മൻഖൂലിൽ വാഹനത്തിലിരുന്നു തന്നെ പരിശോധന നടത്താനാകും. ഇതോടെ സർക്കാർ, സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം 200 കഴിഞ്ഞു.
എല്ലാ സെന്ററുകളിലും പ്രതിദിനം 1,500 പേരെ പരിശോധിക്കാം. അൽ ലിസൈലി കല്യാണ മണ്ഡപ ഹാളിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് പരിശോധന.
ഹെൽത്ത് അതോറിറ്റി ആപ് വഴി റജിസ്റ്റർ ചെയ്യണം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.