ദുബായ് ∙ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്‌സി) ഡയറക്ടർ ജനറൽ ആയി സാലിം ഹുമൈദ് അൽ മർറിയെ ദുബായ് കിരീടാവകാശിയും എംബിആർഎസ് സി പ്രസിഡന്റുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിച്ചു. ഇതുവരെ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ആയിരുന്നു.
ഈ രംഗത്ത് 15 വർഷത്തെ പ്രവർത്തനപരിചയമുള്ള അൽ മർറി, രാജ്യത്തിന്റെ എല്ലാ ബഹിരാകാശ പദ്ധതികളിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ദുബായ്സാറ്റ്-1, ദുബായ്സാറ്റ്-2 ദൗത്യങ്ങളുടെ പ്രോജക്ട് മാനേജരായിരുന്നു. ഒട്ടേറെ രാജ്യാന്തര വേദികളിൽ യുഎഇയെ പ്രതിനിധീകരിച്ചിട്ടുണ്ട്.