ADVERTISEMENT

ദുബായ് ∙ ഒമാൻ അതിർത്തിയിലെ മലയോര ഗ്രാമമായ ഹത്തയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും രാജ്യാന്തര സംരംഭകർക്ക് അവസരമൊരുക്കാനും പദ്ധതി. 

പൈതൃകം സംരക്ഷിച്ചുള്ള സംരംഭങ്ങൾക്കു മേൽനോട്ടം വഹിക്കാൻ  ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രത്യേക സമിതിക്കു രൂപം നൽകി. 

ദുബായിലെ പ്രധാന സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും മേധാവികൾ ഉൾപ്പെടുന്ന സമിതിയുടെ കാലാവധി 3 വർഷമാണ്. 

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിക്ഷേപകരെ ആകർഷിക്കാനും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ പദ്ധതികൾ ആരംഭിക്കാനുമുള്ള പൂർണ ചുമതല സമിതിക്കാണ്. 'ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ' ഭാഗമായി ഹത്തയെ മേഖലയിലെ ഏറ്റവും മികച്ച ഉല്ലാസ-നിക്ഷേപ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com