ADVERTISEMENT

 

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,921 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1251 പേർ രോഗമുക്തി നേടി. മൂന്നു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 81,9866 രോഗമുക്തി നേടിയവർ: 765,982. ആകെ കോവി‍ഡ് മരണം: 2207. 

 

 

 

വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. 24 മണിക്കൂറിനിടെ 40,1356 പേരെയാണു പരിശോധനയ്ക്ക് വിധേയരാക്കിയത്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ നിർദ്ദേശങ്ങള്‍ പാലിച്ച് അധികൃതരുമായി സഹകരിക്കാനും ശാരീരിക അകലം പാലിക്കാനും  ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം ആഹ്വാനം ചെയ്തു. 

 

 

കൊറോണ വൈറസ് കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടത്തുന്നതിനും രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്. രാജ്യത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കനത്ത ജാഗ്രത കാണിക്കണം. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com