ADVERTISEMENT

ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംഗീത പരിപാടിക്ക് നാളെ എക്സ്പോ വേദിയാകുന്നു. 

കേരളത്തിലെ ഉൾപ്പെടെ ഗായകർ പങ്കെടുക്കുന്ന ഏഴു മണിക്കൂർ നീളുന്ന കലാവിരുന്ന് ജൂബിലി സ്റ്റേജിൽ വൈകിട്ട് അഞ്ചിന് ആരംഭിച്ച് രാത്രി 12ന് അവസാനിക്കും. പ്രവേശനം സൗജന്യം. അരമണിക്കൂർ ശിങ്കാരി മേളവും ബെംഗളുരുവിലെ റോക് ബാൻഡ് ത്രിലോകിന്റെ മുക്കാൽ മണിക്കൂർ നീളുന്ന പ്രകടനവും ഒപ്പം നടക്കും. ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ പരിപാടിയും കലാവിരുന്നിലെ മുഖ്യ ആകർഷണമാണ്.

ഗായിക ജ്യോത്സന, രമ്യാ നമ്പീശൻ, സച്ചിൻ വാര്യർ, സിദ്ധാർഥ് മേനോൻ, ആര്യ ദയാൽ, കെ.എസ് ഹരിശങ്കർ, തൈക്കൂടം ബ്രിഡ്ജിലെ ഗോവിന്ദ് വസന്ത തുടങ്ങിയവരെല്ലാം പരിപാടിയിൽ അണിചേരും. ഏറ്റവുമധികം ഭാഷകളിൽപാടി ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിച്ച മലയാളി സുചേതാ സതീഷും ഗാനങ്ങൾ ആലപിക്കും.

 എക്സ്പോയിൽ കഴിഞ്ഞമാസം ജൂബിലി പാർക്കിൽ എ.ആർ റഹ്മാനും ശ്വേതയും മറ്റും പങ്കെടുത്ത സംഗീത നിശയും വൻ വിജയമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com