ADVERTISEMENT

ദോഹ∙ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡെന്റൽ രോഗ സേവനങ്ങൾക്ക് എത്തുന്നവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) അറിയിച്ചു.

 

നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഹമദ് ഡെന്റൽ സർവീസസ് രോഗികളെയും സന്ദർശകരെയും കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കൂവെന്നു വ്യക്തമാക്കി.

 

നിയന്ത്രണങ്ങൾ

 

പ്രായപൂർത്തിയായ രോഗികൾ ഒറ്റയ്ക്കാണ് വരേണ്ടത് (പ്രായമായവരോ വൈകല്യമുള്ളവരെ അല്ലെങ്കിൽ). 18 വയസ്സിനു താഴെയുള്ള കുട്ടികളോടൊപ്പം ഒരു രക്ഷിതാവിനെ മാത്രമേ അനുവദിക്കൂ.

 

തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നിലേറെ പേരെ അനുവദിക്കില്ല മാസ്ക് ധരിക്കുകയും ആരോഗ്യസ്ഥിതി ഇഹ്തെറാസ് ആപ്പിൽ കാണിക്കുകയും വേണം പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങി ശ്വാസകോശ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പുറപ്പെടുന്നതിനു മുൻപ് 16000 ഹോട്ട് ലൈനിലേക്കു വിളിച്ച് മാർഗനിർദേശം തേടണം. നിർദിഷ്ട ദിവസം എത്താൻ സാധിക്കാത്തവർ അപോയ്മെന്റ് റദ്ദാക്കി മറ്റുള്ളവർക്ക് അവസരമൊരുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com