ADVERTISEMENT

ജിദ്ദ ∙ വനിതാ സ്പോൺസർ ലൈംഗിക പീഡനത്തിനിരയാക്കി എന്നരോപിച്ച് സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയ ഇന്ത്യക്കാരനെ തടവിനു ശേഷം സൗദിയിൽ നിന്ന് നാടുകടത്തി.‌ ജുബൈലിൽ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി സുരേന്ദ്ര കുമാറിനെയാണു നാലു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഇന്ത്യയിലേക്ക് നാടു കടത്തിയത്.

തന്നെ സ്പോൺസർ പീഡനത്തിരയാക്കുന്നതായും ഇവരുടെ അടുത്ത് നിൽക്കാൻ സാധിക്കില്ലെന്നും രക്ഷപ്പെടുത്തണമെന്നും, കൂടാതെ യുവതിയെ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാനാകുമെന്നും പറഞ്ഞായിരുന്നു ഇയാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. സംഭവത്തിൽ അന്വേഷണം നടത്തിയപ്പോൾ സുരേന്ദ്രകുമാർ വ്യാജ ഐഡിയാണ് ഉപയോഗിച്ചതെന്നു കണ്ടെത്തി.

പൊലീസ് അന്വേഷണത്തില്‍ നാട്ടിൽ പോകാൻ സമ്മതിക്കാത്തതിലുള്ള ദേഷ്യം തീർത്തതാണെന്ന് പറഞ്ഞ് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ലേബർ കോടതിയിൽ ഹാജരാക്കിയ സുരേന്ദ്ര കുമാറിന്റെ ഫോൺ  പരിശോധിച്ചപ്പോൾ ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് തെളിയിക്കുന്ന നിരവധി വിഡിയോകൾ കാണ്ടത്തിയിരുന്നു. മൊബൈൽ നശിപ്പിക്കാൻ ലേബർ ഓഫിസർ ആവശ്യപ്പെടുകയും ചെയ്തു.

ജയിലിലടച്ച ഇയാളെ പുറത്തിറക്കാൻ ബന്ധുക്കൾ സാമൂഹിക പ്രവർത്തകരെ ബന്ധപ്പെട്ടിരുന്നു. പ്രതിക്ക് ചികിത്സ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. അഭ്യർഥന മാനിച്ച് കേസ് പിൻവലിക്കുകയും പ്രതിയെ നാട്ടിലേക്ക് നാടു കടത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com