ADVERTISEMENT

അബുദാബി∙ ഹൂതി ആക്രമണങ്ങളെ നിയമപരമായും ധാർമികമായും നേരിടുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും പരമാധികാരവും സംരക്ഷിക്കാൻ യുഎഇയ്ക്ക് അവകാശമുണ്ട്.

 

ആക്രമണത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തും. യെമനിലെ യുഎൻ സെക്രട്ടറി ജനറൽ ഹാൻസ് ഗ്രൻഡ്ബർഗുമായി ഫോണിൽ സംസാരിക്കുകയായിരുന്നു ഗർഗാഷ്. ഹൂതി ആക്രമണങ്ങളെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും ആവശ്യപ്പെട്ടു.

 

അബുദാബിയിൽ 17ന് ഹൂതികൾ നടത്തിയ ആക്രമണങ്ങളെ നൂറിലേറെ രാജ്യങ്ങൾ അപലപിച്ചിരുന്നു. സംഭവത്തെ ഐക്യരാഷ്ട്ര സഭയും ഒറ്റക്കെട്ടായി അപലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com