ADVERTISEMENT

ഷാർജ ∙ തൃശൂർ പെരുമ്പലശേരി വേളിപ്പറമ്പിൽ കുഞ്ഞിപ്പാപ്പു മുരളീധരൻ (68) അന്തരിച്ചു. കോവിഡ് ബാധിച്ച് ദുബായ് കനേഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് അന്ത്യം. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ തുടർച്ചയായി മൂന്നു തവണ ഓഡിറ്ററായിട്ടുണ്ട്. 34 വർഷമായി യുഎഇയിൽ താമസിക്കുന്നു.

സേവനം സെന്റർ യുഎഇ വൈസ് പ്രസിഡന്റായിരുന്നു. ഗുരുവിചാരധാര ഉപദേശക സമിതി ചെയർമാൻ, ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം, ഷാർജ മഹാത്മഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. സംസ്കാരം ദുബായിൽ. ഭാര്യ: റീന. മക്കൾ: മംമ്ത ലക്ഷ്മി, ശീതൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com