ADVERTISEMENT

മനാമ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഫോൺ സംഭാഷണം നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സുവർണജൂബിലിയോടനുബന്ധിച്ചായിരുന്നു ഇത്. ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ ബന്ധം തുടരുന്നതിൽ ഇരുവരും സന്തുഷ്ടി രേഖപ്പെടുത്തി. 

 രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ആരോഗ്യം, ഊർജം, സുരക്ഷാ തുടങ്ങിയ മേഖലകളിലേക്ക് ആ ബന്ധം വ്യാപിച്ചതിലും ഇരു രാജ്യങ്ങളിലെ വ്യക്തികൾ തമ്മിൽ പുലർത്തുന്ന സൗഹൃത്തിലും ഇരുവരും ആഹ്ലാദം പങ്കിട്ടു. റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഇന്ത്യയ്ക്ക് സൽമാൻ രാജകുമാരൻ ആശംസകൾ നേർന്നു. കോവിഡ് കാലത്ത് ഇന്ത്യൻ സമൂഹത്തിന് പ്രത്യേകം കരുതൽ നൽകിയ ബഹ്റൈൻ നേതൃത്വത്തിന് മോദി നന്ദി പറഞ്ഞു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയ്ക്ക് ആശംസകൾ നേർന്ന അദ്ദേഹം സൽമാൻ രാജകുമാരനെ അടുത്ത നാളുകളിൽത്തന്നെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

English Summary : PM Modi speaks with Bahrain's Prince Salman bin Hamad Al Khalifa, reaffirms ties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com