ADVERTISEMENT

മനാമ∙ ഐവൈസിസി ബഹ്റൈൻ ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ബഹ്റൈനിലുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച "എ വതൻ" ദേശഭക്തിഗാന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടന്നത്.

 

ബഹ്‌റൈനിലെ പ്രമുഖ സംഗീത സംവിധായകരും ഗായകരുമായ സന്തോഷ് തങ്കച്ചൻ, ശ്രീജിത്ത് ഫറോക്ക്, രമ്യ പ്രമോദ് എന്നിവരാണ് വിധി നിർണയം നടത്തിയത്. വിജയികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു . 

 

വിഭാഗം ഒന്ന് (4 മുതൽ 7 വയസ്സ് വരെ):

 

ദേവനാ റോഷിത് (ഒന്നാം സ്ഥാനം), ദുർഗ്ഗാ ലിജിൻ (രണ്ടാം സ്ഥാനം), ഷിക്കാർ യദു  (മൂന്നാം സ്ഥാനം). 

 

വിഭാഗം രണ്ട് (8 മുതൽ 11 വയസ്സ് വരെ): 

 

ജൊഹാന സൂസൻ ജോർജ് (ഒന്നാം സ്ഥാനം), ജോവിയ ജിബിൻ (രണ്ടാം സ്ഥാനം), ആരാധ്യ മനോജ്, ജോഫിൽ ഐസക്ക് ജോസഫ് (മൂന്നാം സ്ഥാനം). 

 

വിഭാഗം മൂന്ന്‌ (12 മുതൽ 15 വയസ്സ് വരെ): 

 

ആദ്യ ഷീജു (ഒന്നാം സ്ഥാനം), ജൊഹാൻ ഫിലിപ്പ് ജോസഫ് (രണ്ടാം സ്ഥാനം), ദീപ്ത സ്മിത സതീഷ് (മൂന്നാം സ്ഥാനം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com