ADVERTISEMENT

മനാമ∙ 2036 വരെ ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് ബഹ്റൈൻ വേദിയാവുമെന്ന് ഉറപ്പിച്ചു. ഇതു സംബന്ധിച്ച കരാറിൽ ഫോർമുല വൺ സംഘാടകരും ബഹ്റൈൻ അധികൃതരും ഒപ്പുവച്ചു. 2004 മുതൽ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഇവിടെ നടക്കുന്നുണ്ട്. ഇതിനു പുറമേ കോവിഡ് കാലത്തും കഴിഞ്ഞ വർഷം രണ്ടു ഫോർമുല വൺ മത്സരങ്ങൾ ഇവിടെ നടത്തി. ഈ വർഷം ഫോർമുല വൺ തുടക്ക മത്സരവും ബഹ്റൈനിൽ നടക്കും.

വൻതുക മുടക്കി അടുത്ത സമയത്തും ഇവിടെ വൻക്രമീകരണങ്ങൾ നടത്തിയിരുന്നു. സുസ്ഥിര വികസനം മുൻനിർത്തി ഫോർമുല വൺ നടക്കുന്ന വേദിയിൽ സോളർ സംവിധാനങ്ങളും ഏർപ്പെടുത്തി. കാർബൺ വമനം തീരെ ഇല്ലാതാക്കുക എന്നതിനു പുറമേ ഊർജ ഉപഭോഗം കാര്യക്ഷമമാക്കി ചെലവ് കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

2004 മുതൽ സാക്കിറിൽ ചില അവിസ്മരണീയ കാറോട്ട മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചിട്ടുണ്ടെന്നും 2036 വരെ ബഹ്റൈൻ ഫോർമുല വണ്ണിന് വേദിയാകും എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഫോർമുല വൺ സിഇഒയും പ്രസിഡന്റുമായ സ്റ്റെഫാനോ ഡൊമെനിസാലി വ്യക്തമാക്കി. 

ഫോർമുല വൺ കലണ്ടറിൽ ബഹ്റൈന് ഇടം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് ചെയർമാൻ ആരിഫ് റഹ്മാനി പറഞ്ഞു

English Summary : Formula 1 announces it will race in Bahrain until 2036

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com