ADVERTISEMENT

ദോഹ∙ഖത്തറിന്റെ കോവിഡ് അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസിൽ ഇനി 'കോവിഡ് മുക്തമായതിന്റെ' സ്റ്റേറ്റസും കാണിക്കും. ഇഹ്‌തെറാസിൽ പച്ച നിറത്തിലുള്ള പ്രത്യേക ഐക്കൺ ആണ് കോവിഡ് മുക്തരെ സൂചിപ്പിക്കുന്നത്.

 

കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് വന്നു സുഖപ്പെട്ടവരുടെ ഇഹ്‌തെറാസിൽ ആണ് ഈ ഐക്കൺ ഉണ്ടാകുക. അംഗീകൃത മെഡിക്കൽ കേന്ദ്രത്തിൽ നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലൂടെയാണ് കോവിഡ് മുക്തരെന്ന് സ്ഥിരീകരിക്കുന്നത്. റാപ്പിഡ് ആന്റിജൻ പരിശോധന ഇക്കാര്യത്തിൽ അംഗീകരിക്കില്ല.

 

കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് വന്നു ഭേദമായവർക്കും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കുള്ള ഒരേ ഇളവുകൾ തന്നെയാണ് ലഭിക്കുക. ഇവർ ഇഹ്‌തെറാസിൽ കോവിഡ് മുക്തരെന്ന സ്റ്റേറ്റസ് കാണിച്ചാൽ മതിയാകും. വാക്‌സിനേഷൻ പൂർത്തിയാക്കിയതിന്റെ സ്ഥിരീകരണ സ്റ്റേറ്റസ് ആണ് പ്രൊഫൈലിന് ചുറ്റുമുളള ഇഹ്‌തെറാസിലെ ഗോൾഡൻ ഫ്രെയിം.

 

കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 9 മാസത്തിൽ അധികമായിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് ഗോൾഡൻ ഫ്രെയിം നഷ്ടമാകും. ഇവരെ വാക്‌സീൻ എടുക്കാത്തവരായാണ് പരിഗണിക്കുന്നത്. ബൂസ്റ്റർ ഡോസ് എടുത്താൽ മാത്രമേ ഗോൾഡൻ ഫ്രെയിം സ്റ്റേറ്റസ് തിരികെ ലഭിക്കൂ. ആപ് സ്‌റ്റോറിൽ കയറി ഇഹ്‌തെറാസ് അപ്‌ഡേറ്റ് ചെയ്താൽ പുതിയ ഫീച്ചറുകൾ ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com