ADVERTISEMENT

ദുബായ് ∙ യുഎഇയിലെ ഏറ്റവും ഉയരംകൂടിയ ജബൽ ജെയ്സ് മലനിരയിൽ പുതിയ സാഹസിക വിനോദത്തിന് ഇന്നു തുടക്കമാകുന്നു. നിശ്ചിത പ്രതലത്തിലൂടെ അതിവേഗം തെന്നി നീങ്ങുന്ന 'ജെയ്സ് സ്ലൈഡർ' മേഖലയിലെ ഏറ്റവും നീളം കൂടിയ ടൊബോഗൻ റൈഡ് ആണെന്ന് റാസൽഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

 

മഞ്ഞിലൂടെയും മറ്റും തെന്നി യാത്ര ചെയ്യാവുന്ന ചെറുവാഹനത്തിന്റെ മാതൃകയിലുള്ള സ്ലൈഡറിന് മണിക്കൂറിൽ 40 കി.മീ. ആണ് വേഗം. പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ച് 10 മിനിറ്റിനകം 1,885 മീറ്റർ യാത്ര ചെയ്യാം. ഒരാൾക്ക് 40 ദിർഹമാണ് നിരക്ക്. കൂടെ കുട്ടിയുണ്ടെങ്കിൽ 60 ദിർഹം. കുട്ടികൾക്ക് 3 വയസ്സ് കഴിയണം. 3നും 8നും ഇടയ്ക്കുള്ള കുട്ടികൾക്ക് ( ഉയരം 1.35 മീറ്ററിൽ കൂടരുത്) മുതിർന്നയാളോടൊപ്പം 2 സീറ്റുള്ള സ്ലൈഡറിൽ യാത്ര ചെയ്യാം.

 

പരമാവധി 150 കിലോ താങ്ങും.  ജബൽ ജെയ്സിലെ സിപ് ലൈനിൽ ഓരോ സീസണിലും തിരക്കു കൂടുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 1,934 മീറ്റർ ഉയരത്തിൽ 3 കിലോമീറ്ററോളം അകലമുള്ള മലനിരകളെ ബന്ധിപ്പിക്കുന്ന സിപ് ലൈനിലൂടെ മണിക്കൂറിൽ 120 മുതൽ 150 വരെ കിലോമീറ്ററിൽ യാത്ര ചെയ്യാം. റാസൽഖൈമയിൽ സാഹസിക വിനോദ- ഇക്കോ ടൂറിസം പദ്ധതികൾ വിപുലമാക്കുകയാണ്.

 

ബൈക്കിങ്, ട്രെക്കിങ്, ഹൈക്കിങ്, ക്ലൈംബിങ്, കേവിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് കൂടുതൽ അവസരങ്ങളൊരുങ്ങും. ടൂറിസം സാധ്യതകളുള്ള പുതിയ മേഖലകൾ വികസിപ്പിക്കും. എമിറേറ്റിലെ ഇതര മലനിരകളിലും പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇക്കോ ടൂറിസം പദ്ധതികൾ വിപുലമാക്കാനും ലക്ഷ്യമിടുന്നു.

 

മരുഭൂമിയുടെയും മലനിരകളുടെയും തനിമ സംരക്ഷിച്ചുള്ള വിനോദസഞ്ചാര പദ്ധതികളാണു വിഭാവനം ചെയ്യുന്നത്. പുരാതന ഗ്രാമമായ ജസിറാത് അൽ ഹംറ, ധയ കോട്ട, കണ്ടൽക്കാടുകൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ തുടങ്ങാൻ നടപടികൾ പുരോഗമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com