ഇത്തിഹാദ് റെയിൽവേ: അബുദാബി– ദുബായ് പാത പണി പൂർണം

dubai-abu-dhabi-rail-workers
ഇത്തിഹാദ് റെയിലിന്റെ ദുബായ്–അബുദാബി ട്രാക്ക് നിർമാണം പൂർത്തിയാക്കുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി ക്രൗൺപ്രിൻസ് കോർട്ടിന്റെയും ഇത്തിഹാദ് റെയിലിന്റെയും ചെയർമാനായ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉദ്യോഗസ്ഥരോടൊപ്പം.
SHARE

അബുദാബി∙ ഇത്തിഹാദ് റെയിലിന്റെ അബുദാബി-ദുബായ് പാത നിർമാണം പൂർത്തിയായി. 13,300 തൊഴിലാളികൾ 27 മാസം കൊണ്ടാണ് 256 കിലോമീറ്റർ ലൈൻ നിർമിച്ചത്. 

ഈ ട്രാക്കിനോടനുബന്ധിച്ച് 29 പാലങ്ങളും 60 ക്രോസിങുകളും 137 മലിനജല ചാനലുകളുമുണ്ട്. യാത്രാ ട്രെയിൻ ഓടിത്തുടങ്ങിയാൽ 50 മിനിറ്റിനുള്ളിൽ അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താനാകും. ദേശീയ റെയിൽ നിർമാണം പൂർത്തിയായാൽ അബുദാബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിൽ എത്താനാകും. 

ഫുജൈറയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റും അബുദാബിയിൽനിന്ന് റുവൈസിലേക്ക് 70 മിനിറ്റും മതി. എമിറേറ്റുകൾ തമ്മിലുള്ള ദൂരം കുറയുന്നതോടൊപ്പം ചരക്കുനീക്കവും സജീവമാകും.

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി ക്രൗൺപ്രിൻസ് കോർട്ടിന്റെയും ഇത്തിഹാദ് റെയിലിന്റെയും ചെയർമാനായ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് അബുദാബി–ദുബായ് പാതയിലെ അവസാന ട്രാക്ക് സ്ഥാപിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS