ADVERTISEMENT

അജ്മാൻ ∙ വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കിയ ഗൾഫ് പൗരനായ കൗമാരക്കാരനെ അജ്മാൻ പൊലീസ് പിടികൂടി. ശരിയായി ലോക്ക് ചെയ്യാത്ത വാഹനങ്ങളിലായിരുന്നു പതിനാറുകാരൻ രാത്രി മോഷണം നടത്തിയത്.

 

തുറന്നിട്ട വാഹനങ്ങളിലുള്ള ലാപ്ടോപ് കവർച്ച ചെയ്യുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. വീടുകളിൽ മോഷണം എന്ന നിലയിൽ വിഡിയോ പ്രചരിപ്പിച്ച വ്യക്തിയെയും പിടികൂടി.

 

സമൂഹ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സംഭവത്തെ പർവതീകരിച്ച് സമൂഹമധ്യത്തിൽ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com