ADVERTISEMENT

ജിദ്ദ ∙ നാട്ടിൽ പോകാനൊരുങ്ങിയ തമിഴ്നാട് സ്വദേശിയെ സൗദിയിലെ നജ്റാനിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകേശിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 25 വർഷമായി നജ്റാനിൽ ജോലി ചെയ്തുവരികയായിരുന്നു .

12 വർഷങ്ങൾക്ക്‌ ശേഷമാണ് ഇദ്ദേഹം നാട്ടിലേയ്ക്ക് തിരിക്കാനിരുന്നത്. വീസയുടെ കാലാവധി കഴിഞ്ഞിട്ട് നാലു വർഷമായി. ഇദ്ദേഹത്തെ നാട്ടിലേക്ക് തിരികെ അയക്കുന്നതിന് വേണ്ടി സുഹൃത്തുക്കൾ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം നജ്റാൻ വെൽഫയർ ഇൻചാർജുമായ ഷെയ്ക്ക് മീരാനെ സമീപിച്ചു. അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേശിന്റെ യാത്രക്ക് വേണ്ട രേഖകൾ ശരിയാക്കി കൊടുത്തു.  

നാട്ടിലേക്ക് പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് അടക്കം എടുത്ത മുരുകേശിനെ പോകുന്നതിന് തലേ ദിവസം റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . തുടർന്ന് സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്റാനിൽ തന്നെ മറവു ചെയ്തു. ഭാര്യ: ഇളവരശി, മക്കൾ: ശ്രീമതി, രൂപശ്രീ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com