ADVERTISEMENT

 

ജിദ്ദ∙ കോവിഡ് അണുബാധയ്ക്ക് ഒരു മാസത്തിനു ശേഷം രോഗലക്ഷണങ്ങൾ ഉണ്ടായാൽ തുടര്‍ ചികിത്സ നൽകുമെന്നു സൗദി ആരോഗ്യമന്ത്രാലയം.

"ലോങ് ടേം കൊറോണ ലക്ഷണങ്ങൾ" എന്ന പേരിൽ രാജ്യത്തിന്റെ പ്രധാന ആശുപത്രികളുമായി സഹകരിച്ചാണ് ക്ലിനിക്കുകളിൽ ചികിത്സ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

937 നമ്പറില്‍ വിളിച്ച്  ക്ലിനിക്കുകളില്‍ അനുമതി തേടാവുന്നതാണ്. അണുബാധയ്ക്ക് ഒരു മാസത്തിനു ശേഷവും രോഗലക്ഷണങ്ങൾ നിലനിൽക്കുന്ന രോഗികൾക്ക് ഉചിതമായ ചികിത്സാ പദ്ധതി തയ്യാറാക്കാൻ ലക്ഷ്യമിടുന്നുണ്ട്. അണുബാധയിൽ നിന്നും സുഖം പ്രാപിക്കുന്നവരിൽ ചിലർ അണുബാധയ്ക്ക് ഒരു മാസത്തിന് ശേഷവും രോഗലക്ഷണങ്ങളുമായി തുടരുന്നുണ്ട്. ഈ ലക്ഷണങ്ങൾ ഏതാനും ആഴ്ചകളോ അതിൽ കൂടുതലോ നീണ്ടുനിൽക്കും. ദീർഘകാലാടിസ്ഥാനത്തിലുള്ള കോവിഡ് ലക്ഷണങ്ങളും ഉണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com