ഖത്തറിൽ മാളുകളിൽ ഇനി മാസ്ക് വേണ്ട

qatar-covid
SHARE

ദോഹ∙ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. ഏപ്രിൽ 2 മുതൽ ഷോപ്പിങ് മാളുകളിൽ മാസ്‌ക് നിർബന്ധമില്ല.

പുതിയ ഇളവുകൾ 

1. മാസ്‌ക്കിൽ വീണ്ടും ഇളവ്

അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമെന്നത് തുടരും. എന്നാൽ ഷോപ്പിങ് മാളുകളിൽ മാസ്‌ക് ധരിക്കേണ്ടതില്ല. പക്ഷേ മാളുകളിലെ വിൽപനശാലകൾക്കുള്ളിൽ പ്രവേശിക്കാൻ മാസ്‌ക് നിർബന്ധമാണ്. 

ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന ജോലികൾ ചെയ്യുന്നവർ തൊഴിൽ സമയങ്ങളിൽ മാസ്‌ക് ധരിക്കണം.

2. അടഞ്ഞ പൊതുസ്ഥലങ്ങളിലെ പ്രവേശനം

വാക്‌സീൻ രണ്ടു ഡോസും എടുത്തവർ, കോവിഡ് മുക്തർ, രോഗങ്ങളെത്തുടർന്ന് വാക്‌സീൻ എടുക്കാൻ കഴിയാത്തവർ എന്നിവർക്ക് പ്രവേശിക്കാം.

വാക്‌സീൻ എടുക്കാത്തവർ, ഭാഗികമായി വാക്‌സീൻ എടുത്തവർ എന്നിവർക്ക് പ്രവേശനത്തിന് 24 മണിക്കൂർ മുൻപ് നടത്തിയ റാപ്പിഡ് ആന്റിജൻ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധം. 

ജിമ്മുകൾ, കായിക ഇവന്റുകൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ, ഇവന്റുകൾ എന്നിവിടങ്ങളിലെ സന്ദർശകരിൽ വാക്‌സീൻ എടുക്കാത്തവരും ഭാഗികമായി വാക്‌സീൻ എടുത്തവരുമായി 20 ശതമാനം പേരേ പാടുള്ളു. 

3. കോൺഫറൻസുകൾ, ഇവന്റുകൾ, പ്രദർശനങ്ങൾ എന്നിവ നടത്താൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമെന്നത് തുടരും. 

4. പൊതു, സ്വകാര്യ മേഖലകളിലെ ഓഫിസുകളിൽ കോവിഡ് വാക്‌സീൻ എടുക്കാത്തവർക്കുള്ള പ്രതിവാര ആന്റിജൻ പരിശോധന തുടരും. 

5. വീടിന് പുറത്തിറങ്ങുമ്പോൾ മൊബൈൽ ഫോണിൽ ഇഹ്‌തെറാസ് ആക്ടീവായിരിക്കണം.

6. വിവാഹ പാർട്ടികൾക്കുള്ള അനുമതി തുടരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA