ADVERTISEMENT

ദോഹ∙ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ഗാനമായ ഹയാ ഹയാ ആദ്യ ദിനത്തിൽ യൂ ട്യൂബിൽ കണ്ടത് 32 ലക്ഷം പേർ. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗാനം ഫിഫയുടെ യു ട്യൂബിൽ റിലീസ് ചെയ്തത്. 32, 79,297 പേരാണ് വിഡിയോ കണ്ടത്.

 

മികച്ച അഭിപ്രായമാണ് ഗാനത്തെക്കുറിച്ച് ലഭിക്കുന്നത്. മധ്യപൂർവ ദേശത്തിന്റെയും ആഫ്രിക്കയുടെയും അറബ് മേഖലയുടെയും സംഗീതം കോർത്തിണക്കിയാണ് ഗാനം തയാറാക്കിയിരിക്കുന്നത്.

 

യുഎസ് പോപ്പ് ഗായകൻ ട്രിനിഡാഡ് കർഡോന, ആഫ്രിക്കൻ അഫ്രോബീറ്റ്‌സ് താരം ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന ഫൈനൽ ഡ്രോ ചടങ്ങിൽ ഗായകർ നേരിട്ട് വേദിയിൽ ഗാനം ആലപിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com