ADVERTISEMENT

അബുദാബി/കുവൈത്ത് സിറ്റി∙ ജോലിയിൽനിന്നു പിരിച്ചുവിടൽ നോട്ടിസ് ലഭിച്ച കുവൈത്തിലെ 12 അംഗ സംഘത്തിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 31 കോടി രൂപ (1.5 കോടി ദിർഹം) സമ്മാനം. കൊറിയൻ കമ്പനി ജീവനക്കാരായ പത്തനംതിട്ട ചിറ്റാർ സ്വദേശി രതീഷ് രഘുനാഥൻ, വിപിൻ വിജയൻ, അരുൺ ശേഖർ, സഫാൻ, ഷാജി, ദിനേഷ് രമണൻ, പ്രവീൺ, ശരത്, കരീം എന്നീ മലയാളികളും 2 ശ്രീലങ്കക്കാരും ഒരു തമിഴ്നാട്ടുകാരനും ചേർന്നു രതീഷിന്റെ പേരിൽ എടുത്ത ടിക്കറ്റിലാണു ഭാഗ്യം കൈവന്നത്.

ഈ മാസം 30ന് ജോലി അവസാനിച്ചാൽ എന്തു ചെയ്യുമെന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണു ഭാഗ്യദേവത കടാക്ഷിച്ചത്. തുക തുല്യമായി വീതിക്കും. ബാങ്ക് വായ്പ ഉൾപ്പെടെയുള്ള കടം വീട്ടുന്നതിനാണ് ആദ്യ പരിഗണനയെന്നും രതീഷ് പറഞ്ഞു. നേരത്തെ പല തവണ ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും സുഹൃത്തുക്കൾ ചേർന്നുള്ള അവസാന ടിക്കറ്റിൽ ഭാഗ്യം കനിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പ്രാർഥന ദൈവം കേട്ടുകാണും. ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് താൽക്കാലിക പരിഹാരമായി ഈ സമ്മാനമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com