എക്സ്പോ സുരക്ഷ; മികച്ച സേവനത്തിനു മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം

biju
ബിജു കെ. ബേബി ദുബായ് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം.
SHARE

ദുബായ് ∙എക്സ്പോയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബ്രോൺസ് കമാൻഡിലെ മികച്ച സേവനത്തിന് തിരുവല്ല പെരുംതുരുത്തി കുന്നേൽ തൂമ്പുങ്കൽ ബിജു കെ. ബേബിയെ (45) ദുബായ് പൊലീസ് ആദരിച്ചു. കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പുരസ്കാരം സമ്മാനിച്ചു.

70 അംഗ കമാൻഡിലെ ഏക മലയാളിയായിരുന്നു. ഊട്ടിയിലെ മദ്രാസ് റെജിമെന്റൽ സെന്റർ, പാങ്ങോട് സൈനിക ക്യാംപ്, ബൽഗാം മറാത്താ ലൈറ്റ് ഇൻഫന്ററി റെജിമെന്റൽ സെന്റർ എന്നിവിടങ്ങളിൽ സൈനിക പരിശീലനം നേടിയിട്ടുള്ള ബിജു, കേരള പൊലീസിൽ സ്പെഷൽ പൊലീസ് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

14 വർഷം മുൻപ് ദുബായിലെത്തിയ ഇദ്ദേഹം ജിഫോർ എസ് എന്ന സ്വകാര്യ സുരക്ഷാ സേനയുടെ നാഷനൽ കമാൻഡ് സെന്റർ തലവനായിരുന്നു. തുടർന്നാണ് എക്സ്പോയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS