ADVERTISEMENT

അബുദാബി∙ സഞ്ചരിക്കുന്ന വായനശാലയുമായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) വിദ്യാർഥികൾക്കരികിലേക്ക്. ലൈബ്രറി ഓൺ വീൽസ് എന്ന പദ്ധതി ആവിഷ്കരിച്ചാണ് വിദ്യാർഥികളുടെ വായനാഭിരുചി പ്രോത്സാഹിപ്പിക്കുന്നത്.

 

ഇനി ഇഷ്ട പുസ്തകങ്ങളുമായി വിവിധ സ്കൂളുകൾക്ക് സമീപം സഞ്ചരിക്കുന്ന ലൈബ്രറിയുണ്ടാകും. മാർച്ചിൽ പരീക്ഷണാർഥം സഞ്ചരിച്ച ലൈബ്രറി ഓൺ വീൽസ് വഴി 3000 പേരെ വായനയിലേക്ക് ആകർഷിച്ചിരുന്നു. ഇതേതുടർന്നാണ് വർഷം മുഴുവൻ സ‍ഞ്ചരിക്കുന്ന ലൈബ്രറിയുമായി പര്യടനം നടത്താൻ അഡെക് പദ്ധതിയിട്ടത്.

 

യുഎഇ റീഡ്സ് എന്ന മറ്റൊരു ക്യാംപെയ്ന്റെ ഭാഗമായി 30,000 പേരെ വായനയിലേക്കു കൊണ്ടുവരാനായി. ഉമ്മുൽ ഇമാറാത് പാർക്കിൽ നടത്തിയ സാഹിത്യ പരിപാടികളിൽ 27,000 പേർ പങ്കെടുത്തിരുന്നു. വായന താൽപര്യമുള്ളവർ ധാരാളമുണ്ടെന്നും അവസരം ലഭിക്കാത്തതാണ് പ്രശ്നമെന്നും കണ്ടെത്തിയിരുന്നു. 13 സ്കൂളിലും 14 പൊതു സ്ഥലങ്ങളിലുമായി ഒരുക്കിയ കഥപറച്ചിൽ കേൾക്കാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു. സ്ഥലങ്ങൾ അഡെക് വെബ്സൈറ്റിൽ അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com