ADVERTISEMENT

അബുദാബി∙ മഴ, മഞ്ഞ്, പൊടിക്കാറ്റ്, ശക്തമായ കാറ്റ് തുടങ്ങി കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്ന സന്ദർഭങ്ങളിൽ റോഡിലെ വേഗപരിധി അറിയിക്കുന്ന  പുതിയ ഇലക്ട്രോണിക് സ്പീഡ് ബോർഡ് സ്ഥാപിച്ചു. അസ്ഥിര കാലാവസ്ഥയിൽ വേഗപരിധി 80 കിലോമീറ്ററായി കുറയുമെന്ന് നേരത്തെ അറിയിപ്പുണ്ടെങ്കിലും പലരും മറന്നുപോകുന്ന പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക് സ്പീഡ് ബോർഡിലൂടെ ഓർമിപ്പിക്കുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു.

എമിറേറ്റിലെ പ്രധാന റോഡുകളിലെല്ലാം ഇവ സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായി ദൂരക്കാഴ്ച കുറയുന്ന സന്ദർഭങ്ങളിൽ  വേഗപരിധി 80 കി.മീ ആയി കുറയ്ക്കാനുള്ള മുന്നറിയിപ്പാണ് ഡിസ്പ്ലേ ബോർഡ് നൽകുക. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com