എക്സ്പോ: മേൽനോട്ട സമിതി രൂപീകരിച്ചു

Mail This Article
ദുബായ്∙ സ്മാർട് പദ്ധതികളുടെ ആസ്ഥാനമാകാനൊരുങ്ങുന്ന എക്സ്പോ 2020 ദുബായ് ഡിസ്ട്രിക്ടിന്റെ മേൽനോട്ടത്തിന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം അധ്യക്ഷനായി പരമോന്നത സമിതി രൂപീകരിച്ചു. എക്സ്പോ ദുബായ് പ്രിപ്പറേറ്ററി കമ്മിറ്റി, എക്സ്പോ 2020 ദുബായ് ബ്യൂറോ എന്നിവയുടെ പ്രവർത്തനകാലാവധി 6 മാസം കൂടി നീട്ടാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
3 വർഷത്തെ കാലാവധിയുള്ള പരമോന്നത സമിതിയിൽ മുഹമ്മദ് ഇബ്രാഹിം അൽ ഷെയ്ബാനി, റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, അബ്ദുൽ റഹ്മാൻ സാലിഹ് അൽ സാലിഹ്, ഹിലാൽ സഈദ് അൽ മർറി എന്നിവർ അംഗങ്ങളാണ്. നയരൂപീകരണമടക്കമുള്ള വിപുല അധികാരങ്ങളാണ് സമിതിക്കുള്ളത്.
മേഖലയെ ബഹിരാകാശ മേഖലയിലെയടക്കം പദ്ധതികളുടെയും സാങ്കേതികവിദ്യകളുടെയും സ്മാർട് കേന്ദ്രമാക്കും.
ഇന്ത്യ, സൗദി പവിലിയനുകളടക്കം 80% നിർമിതികൾ നിലനിർത്തുന്ന ഇവിടെ ഒക്ടോബറോടെ പുതിയ സംരംഭങ്ങൾ പ്രവർത്തിച്ചുതുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.
ഇന്ത്യയടക്കം 27 രാജ്യങ്ങളിൽനിന്നുള്ള 85 സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളുമാണ് ആദ്യഘട്ടത്തിലുള്ളത്