ADVERTISEMENT

ഷാർജ∙ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീമിനു യുഎഇ ഗോൾഡൻ വീസ. ജീവകാരുണ്യ, സാമൂഹിക മേഖലയിലെ സേവനങ്ങൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ ലഭിച്ചത്. 

കൊല്ലം സ്വദേശിയായ റഹീം ഷാർജയിലെ കോൺഗ്രസ് അനുഭാവികളുടെ പ്രവാസി കൂട്ടായ്മയായ ഇൻകാസ് പ്രസിഡന്റ് കൂടിയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഷാർജ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന റഹീം സംഘടനയുടെ പ്രസിഡന്റ് സ്ഥാനം 14–ാം തവണയാണ് അലങ്കരിക്കുന്നത്. 

adv-y-a-rahim

ഗോൾഡൻ വീസ നേടിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ റഹീമിനെ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് പി.ഷാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് മന്ദങ്കാവ്, ട്രഷറർ സുകേഷൻ പൊറ്റക്കാട് , ഭാരവാഹികളായ വി.കെ. റിഷാദ്, കെ.എം. റഷീദ്, രതീഷ് കുമാർ എന്നിവർപ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com