അനധികൃത പാർക്കിങ്ങിനെതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്

Muhair-Al-Mazroui
SHARE

ദുബായ് ∙ മുസ്‌ലിം പള്ളികൾക്ക് സമീപമുള്ള അനധികൃത പാർക്കിങ്ങിനെതിനെതിരെ ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. പ്രത്യേകിച്ച്, റമസാനിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ ക്ഷമയും സംയമനവും കാണിക്കണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രി. സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.

പ്രാർഥനയ്ക്ക് എത്തുന്നവർക്ക് സൗകര്യമൊരുക്കാൻ ദുബായ് ട്രാഫിക് വിഭാഗം പ്രതിജ്ഞാബദ്ധമാണ്. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും, പാർക്കിങ് നിയമം ലംഘിക്കുന്നത് ഒഴിവാക്കാൻ അൽ മസ്റൂയി എല്ലാ ഡ്രൈവർമാരോടും ആവശ്യപ്പെട്ടു. നിയമലംഘനം കണ്ടാൽ ദുബായ് പൊലീസ് കോൾ സെന്റർ 901-നെ ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA