ADVERTISEMENT

ദോഹ∙ ഖത്തർ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന വാർത്തകൾ നിരസിച്ച് ഫ്രഞ്ച് സൂപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫോർ ഗ്രൂപ്പ്.

   ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന വ്യാജ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കാരിഫോർ ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളും ഒരു തരത്തിലുമുള്ള ലോകകപ്പ് ബഹിഷ്‌കരണങ്ങളിലും പങ്കാളികൾ അല്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഫിഫ ലോകകപ്പ് ഖത്തറിന് പൂർണ പിന്തുണ നൽകുമെന്നും കാരിഫോർ അധികൃതർ വ്യക്തമാക്കി. 

  നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കാരിഫോർ ഗ്രൂപ്പ് ബഹിഷ്‌കരിക്കുമെന്ന വാർത്തകളെ തുടർന്നാണ് പ്രതികരണം.

 ഖത്തറിൽ 10 ശാഖകളാണ് കാരിഫോറിനുള്ളത്. രണ്ടായിരത്തിലധികം ജീവനക്കാരാണ് 10 ശാഖകളിലായുള്ളത്. ലോകകപ്പ് സ്റ്റേഡിയം നിർമാണ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിച്ചതിനെ തുടർന്നുള്ള പ്രതിഷേധത്തെ തുടർന്നാണ് ഖത്തർ ലോകകപ്പ് ബഹിഷ്‌കരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

 2022 ഫിഫ ലോകകപ്പിൽ മത്സരിക്കുന്ന ബൽജിയം ടീമുകളുടെ സ്‌പോൺസർമാരിൽ ഒരാളാണ് കാരിഫോർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com