ADVERTISEMENT

ജിദ്ദ ∙ ഉംറ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ മലയാളി അന്തരിച്ചു. തൃശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ എ.കെ. ബാവു (79) ആണ് മരിച്ചത്. ഉംറ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തിയ ബാവു കുഴഞ്ഞു വീഴുകയായിരുന്നു. 

വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ ടീം അടിയന്തര ചികിത്സ നൽകി. തുടർന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. രണ്ട് പെൺമക്കളും മരുമകനും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ബുധനാഴ്ച വൈകിട്ട് സലാം എയര്‍ വിമാനത്തില്‍ മസ്‌കത്ത് വഴി തിരുവനന്തപുരത്തേക്കായിരുന്നു മടക്കയാത്ര. ഭാര്യ: ബീവാത്തുമ്മ മക്കൾ: ബൈജു, ബാനു, ബീന, ബിജിലി, മരുമക്കൾ: നിഷ, ഷിബി ഇസ്മയിൽ, അബ്ബാസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com