ADVERTISEMENT

ദോഹ∙ കാഴ്ചക്കാർക്ക് വിസ്മയം ഒരുക്കി ദോഹ കോർണിഷിലെ ബലൂൺ പരേഡ്. കാർട്ടൂൺ കഥാപാത്രങ്ങളുടെയും തിമിംഗല സ്രാവുകളുടെയും ഡിസൈനുകളിലുള്ള ഭീമൻ ബലൂണുകളുടെ വിസ്മയിപ്പിക്കുന്ന പരേഡ് ആയിരുന്നു ഇത്തവണത്തെ ഖത്തറിന്റെ ഈദ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം.

ഖത്തർ ടൂറിസം ദോഹ കോർണിഷിൽ സംഘടിപ്പിച്ച 3 ദിവസത്തെ ആഘോഷപരിപാടികൾ ഇന്നലെയാണ് സമാപിച്ചത്.  3 ദിനങ്ങളിലും കുട്ടികളും കുടുംബങ്ങളും ബാച്‌ലർമാരും ഉൾപ്പെടെ വൻജനക്കൂട്ടമാണ് കോർണിഷിലേക്ക് എത്തിയത്.

രാത്രി 9.30 മുതൽ 10.30 വരെ ബാന്റ് മേളങ്ങളുടെ അകമ്പടിയോടെയാണ് ഭീമൻ ബലൂണുകളുടെ പരേഡ് അരങ്ങേറിയത്. പരേഡിനൊപ്പം ആട്ടവും പാട്ടും പൊയ്ക്കാൽ കലാകാരന്മാരും ആഘോഷത്തിന് ആവേശം കൂട്ടി. തൽസമയ സംഗീത പരിപാടികൾ, കൗതുകം നിറയ്ക്കുന്ന വെടിക്കെട്ട് പ്രദർശനം, റോമിങ് ഷോകൾ എന്നിവ കാണാനും ആസ്വദിക്കാനും പതിനായിരങ്ങളാണ് എത്തിയത്. ഗെയിം കോർണറുകളിൽ കുട്ടികളുടെയും കുടുംബങ്ങളുടെയും തിരക്കായിരുന്നു. ഫുഡ് സ്റ്റാളുകൾക്ക് മുൻപിലും കനത്ത തിരക്കായിരുന്നു.

fireworks-doha-corniche
ദോഹ കോർണിഷിൽ നടന്ന വെടിക്കെട്ട് പ്രദർശനം

കത്താറയിലെ ഈദ് ആഘോഷവും ഇന്നലെ അവസാനിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം രാജ്യമൊട്ടാകെ ആവേശത്തോടെ ആഘോഷത്തിൽ പങ്കെടുത്ത ദിനങ്ങളാണ് കഴിഞ്ഞു പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com